Saturday, May 25, 2024
spot_img

മൂന്ന് വർഷത്തിനിടെ ദില്ലി മൃഗശാലയിൽ മരണപ്പെട്ടത് 456 മൃഗങ്ങൾ : ദുരൂഹത!

ദില്ലി: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ദില്ലി മൃഗശാലയിൽ ചത്തത് 456 മൃഗങ്ങളെന്ന് റിപ്പോർട്ട്. 2018 ഏപ്രിൽ 1 മുതൽ 2020 ഡിസംബർ 31 വരെയുള്ള കണക്കാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മൃഗസ്നേഹികളുടെ സംഘടനാംഗമായ വിവേക് പാണ്ഡെ നൽകിയ വിവരാവാകാശ അപേക്ഷ പ്രകാരം കിട്ടിയ മറുപടിയിലാണ് വിവരം.

ഹൃദയാഘാതം, ഉദര സംബന്ധമായ രോഗങ്ങൾ, കരൾ രോഗം, ക്ഷയം, പരസ്പരം ആക്രമണം തുടങ്ങിയവയാണ് മരണകാരണമെന്നാണ് വിവരാവകാശ രേഖയിൽ പറയുന്നത്. മാത്രമല്ല വംശനാശ ഭീഷണി നേരിടുന്ന നിരവധി ജന്തുക്കളും ചത്തവയിൽ ഉൾപ്പെടുന്നു. 31 മാനുകൾ, 6 കടുവകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

അതേസമയം രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ ശേഷം നിർഭയ എന്ന പെൺകടുവയും മരണപ്പെട്ടിരുന്നു. 2014-ൽ അബദ്ധത്തിൽ കൂട്ടിനുള്ളിൽ അകപ്പെട്ട വിജയ് എന്ന മനുഷ്യനെ കൊന്ന വിജയ് എന്ന കടുവയുടെ മകളാണ് നിർഭയ. മൃഗശാലക്ക് 157 കോടി രൂപയുടെ ഫണ്ടുള്ളതായി വിവേക് പാണ്ഡെ ചൂണ്ടിക്കാട്ടുന്നു. മൃഗശാല അധികൃതരുടെ അനാസ്ഥയാണ് ജന്തുക്കളുടെ മരണത്തിന് കാരണമെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ചികിത്സയിലെ പിഴവുകളും മരണ കാരണമാകുന്നുണ്ട്. ബംഗാൾ കടുവകളും സിംഹങ്ങളും ഉൾപ്പെടെ ചത്തവയിൽ പെടുന്നത് ഗുരുതരമാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles