Saturday, May 18, 2024
spot_img

മുംബൈയിലെ 3% വിവാഹ മോചനങ്ങള്‍ക്കും കാരണം ട്രാഫിക്കെന്ന് അമൃത ഫഡ്‌നാവിസ്

മുംബൈ: മുംബൈയിലെ ട്രാഫിക്കാണ് നഗരത്തിലെ മൂന്ന് ശതമാനം വിവാഹമോചനങ്ങൾക്ക് കാരണമെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ (Amruta Fadnavis) ഭാര്യ അമൃത ഫഡ്‌നാവിസ്. സാമ്പത്തിക തലസ്ഥാനത്തെ റോഡുകളുടെയും ഗതാഗതത്തിന്റെയും അവസ്ഥയെക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പ്രതികരണം.

റോഡുകളിലെ കുഴികളും ഗതാഗതക്കുരുക്കിലും തനിക്ക് വ്യക്തിപരമായി ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടെന്നും അമൃത ഫഡ്നാവിസ് പറഞ്ഞു. ഞാന്‍ ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യയാണെന്ന കാര്യം മറക്കൂ. ഒരു സ്ത്രീ എന്ന നിലയിലാണ് നിങ്ങളോട് സംസാരിക്കുന്നത്. റോഡുകളിലെ ഗതാഗതക്കുരുക്ക് അവര്‍ ഞങ്ങളെ സ്ത്രീകള്‍ എങ്ങനെ ബുദ്ധിമുട്ടിക്കുന്നുവെന്നും ഞാന്‍ നേരിട്ട് അനുഭവിച്ചിട്ടുണ്ട്,’ അമൃത ഫഡ്‌നാവിസ് പറഞ്ഞു.

Related Articles

Latest Articles