Wednesday, May 1, 2024
spot_img

ലോക്ക്ഡൗണ്‍ നീട്ടി തമിഴ്‌നാട്; മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ടിപിസിആര്‍, വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനം

ചെന്നൈ: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി. സെപ്റ്റംബര്‍ 15 വരെയാണ് നിയന്ത്രണങ്ങള്‍ നീട്ടിയത്. എല്ലാ ആരാധനാലയങ്ങളും വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ അടച്ചിടും. ഞായറാഴ്ചകളിൽ ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.

ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകളും കോളജുകളും സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുറന്ന് ക്ലാസുകള്‍ ആരംഭിയ്ക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വ്യക്തമാക്കി. കേരളത്തില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ സര്‍ട്ടിഫിക്കറ്റും വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റും കര്‍ശനമാക്കിയിട്ടുണ്ട്. കോളജുകളില്‍ ക്ലാസുകള്‍ സെപ്റ്റംബര്‍ ഒന്നിന് തുടങ്ങാനിരിക്കെയാണ് സർക്കാർ നടപടി.

അതേസമയം കേരളത്തില്‍ നിന്നും എത്തുന്നവര്‍ക്ക് ഏഴു ദിവസത്തെ ക്വാറന്റെന്‍ നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍. ഏഴു ദിവസവും സര്‍കാര്‍ കേന്ദ്രങ്ങളില്‍ ക്വാറന്റൈനില്‍ കഴിയണം. എട്ടാം ദിവസം നടത്തുന്ന കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ. രണ്ട് ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇനി പരിഗണിക്കില്ല.


പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles