Tuesday, May 21, 2024
spot_img

തമിഴ്‌നാട്ടില്‍ ലോക് ഡൗണ്‍ വീണ്ടും നീട്ടി : കൂടുതല്‍ ഇളവുകള്‍ നല്‍കി സര്‍ക്കാര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി. ഈ മാസം 28 വരെയാണ് ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിരവധി ഇളവുകള്‍പ്രഖ്യാപിച്ചിട്ടുണ്ട്. മെട്രോ ട്രെയിനുകള്‍ക്ക് അമ്പത് ശതമാനം യാത്രക്കാരുമായി സര്‍വീസ് നടത്താം. സിനിമാ, സീരിയല്‍ ഷൂട്ടിംഗുകള്‍ക്ക് നൂറില്‍ താഴെ
ആളുകള്‍ മാത്രമേ പങ്കെടുക്കാന്‍ പാടുളളൂ. ട്രാന്‍സ്‌പോര്‍ട്ട് ബസുകളും 50 ശതമാനം യാത്രക്കാരുമായി മാത്രം സര്‍വീസ് നടത്താം. എന്നാല്‍ ചെന്നൈ, തിരുവാലൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് എന്നിവിടങ്ങളില്‍ മാത്രമേ ബസ് സര്‍വീസ് അനുവദിച്ചിട്ടുള്ളൂ. ഈ മേഖലകളില്‍ കണ്ണടക്കടകളും , ചെരിപ്പുകടകളും തുറക്കാനും
അനുമതി നല്‍കിയിട്ടുണ്ട്. റോഡരികിലുളള ഹോട്ടലുകള്‍ വൈകുന്നേരം ആറ് മണി മുതല്‍ ഏഴ് മണി വരെ പാഴ്‌സല്‍ നല്‍കാന്‍ മാത്രമേ അനുവാദം നല്‍കിയിട്ടുള്ളൂ.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles