Saturday, September 26, 2026

കോവിഡ് 19 നിരീക്ഷണത്തിലിരിക്കെ മുങ്ങിയ വിദേശ ദമ്പതികളെ കണ്ടെത്തി

ആലപ്പുഴ : കോവിഡ് 19 നിരീക്ഷണത്തിലിരിക്കെ ആലപ്പുഴയില്‍ നിന്ന് മുങ്ങിയ വിദേശ ദമ്പതികളെ കണ്ടെത്തി. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നാണ് ദമ്പതികള്‍ കടന്നുകളഞ്ഞത്. ഇരുവരെയും നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് കണ്ടെത്തിയത്.രോഗലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് ഇവരോട് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് ഇവര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് കടന്നുകളഞ്ഞത്. ട്രെയിനില്‍ കായംകുളം ഭാഗത്തേയ്ക്ക് പോയതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ ഊര്‍ജ്ജിതമായ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.

യുകെയില്‍ നിന്നും എത്തിയ എക്സാണ്ടര്‍(28), എലിസ(25) എന്നിവരാണ് ആശുപത്രിയില്‍ നിന്നും അധികൃതരെയും പോലീസിനേയും വെട്ടിച്ച് മുങ്ങിയത്. യുകെയില്‍ നിന്നും ഇവര്‍ ദോഹ വഴിയാണ് കേരളത്തിലെത്തിയത്. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയെങ്കിലും ഇവരില്‍ രോഗ ബാധ സ്ഥിരീകരിച്ചിട്ടില്ല.മാര്‍ച്ച് ഒമ്പതിനാണ് ദമ്പതികള്‍ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്.

Related Articles

Latest Articles