Saturday, May 18, 2024
spot_img

സംസ്ഥാനത്ത് ഇന്നും കൊവിഡ് കേസുകള്‍ രണ്ടായിരം കടന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കൊവിഡ് കേസുകള്‍ രണ്ടായിരം കടന്നു.
തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരം കടക്കുന്നത്.2415 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.കൂടുതല്‍ രോഗികള്‍ എറണാകുളത്താണ്. 796 പേര്‍. തിരുവനന്തപുരം ജില്ലയില്‍ 368 പേര്‍ക്കും കോട്ടയത്ത് 260 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 7240 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആക്ടീവ് കേസുകളുടെ എണ്ണം 32,498 ആയി ഉയർന്നു.2.13 ശതമാനമാണ് ടെസ്റ്റ്‌പോസിറ്റിവിറ്റി നിരക്ക്.

ഇരുപത്തിനാല് മണിക്കൂറിനിടെ എട്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 52,47,23 ആയി ഉയർന്നു.
ഇതുവരെ 4,26,40,301 പേർ രോഗമുക്തി നേടി. 98.71 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

Related Articles

Latest Articles