Saturday, December 27, 2025

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്; കോവിഡ് രോഗികളുടെ എണ്ണം 2,35,000വും മരണസംഖ്യ 250 ആയും കുറഞ്ഞു

ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്. കോവിഡ് രോഗികളുടെ എണ്ണം 2,35,000 ആയി കുറഞ്ഞു. മരണസംഖ്യ 250 ആയും കുറഞ്ഞു. രാജ്യത്തെ പല പ്രധാന നഗരങ്ങളിലും കൊവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ട്. ദില്ലിയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ മുപ്പത് ശതമാനം കുറഞ്ഞു.

12528 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. വാരാന്ത്യ ലോക്ഡൗണ്‍ ഗുണകരമാണെന്നതിന്റെ തെളിവാണ് ദില്ലിയിലെ കണക്കുകള്‍ എന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ പറഞ്ഞു. മുംബൈയില്‍ കേസുകള്‍ പതിനായിരത്തിന് താഴെയെത്തി. 5956 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം, തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ കൊവിഡ് വ്യാപനത്തിന് കുറവുണ്ടായിട്ടില്ല. ഇന്നലെ മാത്രം 23,443 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണം 20 ആയി. ചെന്നൈയില്‍ മാത്രം 8591 പുതിയ രോഗികളുണ്ട്. 29.7% ആണ് ചെന്നൈയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാനത്തെ ടിപിആര്‍ 17 ശതമാനമായി ഉയര്‍ന്നു.

സംസ്ഥാനത്ത് ഇതുവരെ 241 പേര്‍ക്കാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഇതില്‍ 231 പേര്‍ രോഗമുക്തി നേടി. പുതിയ ഒമിക്രോണ്‍ രോഗികൾ ഇന്നലെ ഇല്ല.

Related Articles

Latest Articles