Saturday, May 18, 2024
spot_img

ഖത്തറിൽ കോവിഡ് കേസുകൾ കൂടുന്നു;മാസ്ക് നിർബന്ധമാക്കി

കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി ഖത്തര്‍. ഇന്ന് മുതല്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. അടച്ചിട്ട പൊതുസ്ഥലങ്ങളിലാണ് മാസ്‌ക് നിര്‍ബന്ധമായും ധരിക്കേണ്ടത്. ആരോഗ്യ കേന്ദ്രങ്ങള്‍, ജോലിസ്ഥലങ്ങള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, പള്ളികള്‍, ജിംനേഷ്യങ്ങള്‍, മാളുകള്‍, കടകള്‍, തീയറ്ററുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ആറ് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും മാസ്‌ക് ധരിക്കണമെന്നാണ് നിര്‍ദ്ദേശം. ഖത്തര്‍ ക്യാബിനറ്റാണ് ഇക്കാര്യം തീരുമാനിച്ചത്.

കോവിഡ് കേസുകള്‍ കുറഞ്ഞത് പരിഗണിച്ച് നേരത്തെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തിന്റെയും ലോകകപ്പ് ഒരുക്കങ്ങളുടെയും പശ്ചാത്തലത്തിലാണ് മന്ത്രിസഭാ തീരുമാനം. കോവിഡിനെതിരായ വാക്‌സിന്‍ ഡോസുകളും ബൂസ്റ്റര്‍ ഡോസുകളും സ്വീകരിക്കണമെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. നിലവില്‍ അമ്പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും അതോടൊപ്പം ഗുരുതര രോഗങ്ങളുള്ളവര്‍ക്ക് പ്രായം പരിഗണിക്കാതെയും വാക്‌സിന്റെ നാലാമത്തെ ഡോസും നല്‍കുന്നുണ്ട്. ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് നാല് മാസം കഴിഞ്ഞാണ് യോഗ്യരായവര്‍ക്ക് നാലാം ഡോസ് വാക്‌സിന്‍ നല്‍കുന്നത്.

Related Articles

Latest Articles