ദില്ലി: മഹാമാരിയെ ശക്തമായി പ്രതിരോധിച്ച് ഭാരതം(Covid India). തുടർച്ചയായ നാലാം ദിവസവും രണ്ടായിരത്തിൽ തഴ മാത്രം പ്രതിദിന രോഗികളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,938 പുതിയ രോഗികളും, 67 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,16,672 ആയി. അതേസമയം 2,531 പേർ കൂടി രോഗമുക്തി നേടി. 0.29 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
രാജ്യത്താകെ 4.24 കോടിയാളുകൾ ഇതുവരെ കോവിഡിൽ നിന്നും സുഖം പ്രാപിച്ചു. 98.75 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവിൽ കാൽലക്ഷത്തിൽ താഴെ സജീവ രോഗികൾ മാത്രമാണ് രാജ്യത്ത് ചികിത്സയിൽ കഴയുന്നത്. 22,427 നിലവിൽ ചികിത്സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6.61 ലക്ഷം കൊറോണ പരിശോധനകളാണ് രാജ്യത്ത് നടന്നത്.
വാക്‌സിനേഷൻ യജ്ഞവും രാജ്യത്ത് ശക്തമായി പുരോഗമിക്കുകയാണ്. 182.23 കോടി വാക്‌സിൻ ഡോസുകൾ ഇതുവരെ വിതരണം ചെയ്തുവെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
രാജ്യത്തെ കോവിഡ് ബാധിതർ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങൾക്കും വലിയ തോതിൽ ഇളവ് വരുത്തിയിട്ടുണ്ട് കേന്ദ്ര സർക്കാർ. അതേസമയം കോവിഡ് പ്രതിരോധത്തിനായി മാസ്‌ക് ധരിക്കുന്നത് തുടരണമെന്നും മാസ്‌ക് ധരിക്കുന്നതില്‍ ഇളവുണ്ടെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ മാസ്ക് ധരിക്കുന്നതും കൈ കഴുകുന്നതും അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുവെന്ന് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.തുടർന്ന് നിഷേധിച്ചാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.
കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയെന്നായിരുന്നു വാര്‍ത്ത. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആയിരുന്നു ആദ്യ ഉത്തരവ് പുറത്തിറക്കിയത്. മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസ് എടുക്കേണ്ടെന്ന് മാത്രമാണ് കേന്ദ്ര നിര്‍ദ്ദേശം. മാസ്‌ക് ഒഴിവാക്കാവുന്ന സാഹചര്യത്തില്‍ എത്തിയിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. മാസ്കും ശാരീരിക അകലവും തുടരണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…