Friday, May 17, 2024
spot_img

കോവിഡിൽ ആശ്വാസക്കണക്ക്; പ്രതിദിന രോഗികൾ കാൽലക്ഷത്തിൽ താഴെ; 175 കോടി പിന്നിട്ട് വാക്‌സിനേഷൻ

ദില്ലി: രാജ്യത്ത് കോവിഡിനെതിരെ (Covid India) നടത്തിയ പോരാട്ടം വിജയിക്കുന്നു. ഇന്ന് കാൽലക്ഷത്തിൽ താഴെ പ്രതിദിന രോഗികൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇന്നലെ രോഗബാധിതരായത് 22,270 പേരാണ്. മുൻദിവസത്തേക്കാൾ 14 ശതമാനം കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഡിസംബർ 31 ന് ശേഷം രേഖപ്പെടുത്തുന്ന കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്നലത്തേത്.

24 മണിക്കൂറിനിടെ 325 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. 5,11,230 പേരെ ഇതുവരെ കോവിഡിൽ രാജ്യത്തിന് നഷ്ടമായെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം 60,298 രോഗമുക്തരായി. നിലവിൽ 2,53,739 പേരാണ് രാജ്യത്ത് രോഗബാധിതരായി വീടുകളിലും ആശുപത്രികളിലുമായി കഴിയുന്നത്.

ഇതുവരെ 4,20,37,536 പേരാണ് ആകെ രോഗമുക്തരായത്. അതേസമയം വാക്സീനേഷനിൽ ഇന്ത്യ വലിയ മുന്നേറ്റമാണ് നടത്തിയത്. വാക്സീനേഷനിൽ ഇന്ത്യ 175.03 കോടി പിന്നിട്ടു. രോഗികൾ കുറഞ്ഞ സാഹചര്യത്തിൽ കോവിഡില്‍ ഏര്‍പ്പെടുത്തിയ അധിക നിയന്ത്രണങ്ങള്‍ തുടരണോ അവസാനിപ്പിക്കണോയെന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ദൈനംദിനാടിസ്ഥാനത്തില്‍ നിലവിലെ സാഹചര്യം അവലോകനം ചെയത് തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles