Thursday, September 24, 2026

ഫേസ്ബുക്കിന് പിന്നാലെ ജിമെയിലും പണിമുടക്കി: രാജ്യത്ത് ജി മെയിൽ സേവനം തകരാറിൽ

ദില്ലി: രാജ്യത്ത് ഗൂഗിളിന് ഇമെയിൽ സർവീസായ ജിമെയിൽ തകരാറിൽ. നിലവിൽ ഇന്ത്യയിൽ വിവിധ ഭാഗങ്ങളിൽ ഉപയോക്താക്കൾക്ക് മെയിൽ അയക്കാനും സ്വീകരിക്കാനും സാധിക്കുന്നില്ല. ഇതേതുടർന്ന് ജോലികൾ തടസപ്പെടുന്നതായി വിവിധയിടങ്ങളിൽ നിന്നും പരാതികൾ ഉയരുകയാണ്. സര്‍വറിന് തകരാര്‍ ഉള്ളതായും ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നുമാണ് ചിലരുടെ പരാതികള്‍. എന്നാൽ ഇതുവരെ സംഭവവുമായി ബന്ധപ്പെട്ട് ഗൂഗിള്‍ പ്രതികരണം അറിയിച്ചിട്ടില്ല.

ഈ മാസം ആദ്യമായിരുന്നു ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വിവിധ സാമൂഹികമാധ്യമങ്ങളുടെ പ്രവര്‍ത്തനം സ്‌തംഭിച്ചത്. തുടർന്ന് ആറു മണിക്കൂര്‍ നേരമാണ് ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ്പ് തുടങ്ങിയവ ഉപയോഗിക്കാന്‍ കഴിയാതെ വന്നത്. പിന്നീട് അടുത്ത ദിവസം രാവിലെയോടെയാണ് തകരാർ പരിഹരിച്ചത്.

Related Articles

Latest Articles