Thursday, April 25, 2024
spot_img

രാജ്യത്ത് ഏറ്റവുമധികം പ്രതിദിന കോവിഡ് രോഗികൾ കേരളത്തിൽ; ടിപിആർ നിരക്കിലും സംസ്ഥാനം മുന്നിൽ

ദില്ലി: രാജ്യത്ത് ഏറ്റവുമധികം പ്രതിദിന രോഗികളുള്ള സംസ്ഥാനമായി വീണ്ടും കേരളം. ഇന്നലെ കേരളത്തില്‍ മാത്രമാണ് പ്രതിദിന കേസുകള്‍ പതിനായിരം കടന്നത്. 10.22 ആണ് ഇന്നലെ കേരളത്തിലെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. രണ്ട് ദിവസമായി ടിപിആര്‍ മാറ്റമില്ലാതെ തുടരുകയാണ്. ടിപിആറും ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്.

അതേസമയം രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 60000 ല്‍ താഴെയായി. 24 മണിക്കൂറിനുള്ളില്‍ 58419 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ 3.22 ശതമാനമായി കുറഞ്ഞിട്ടുണ്ട്. രോഗമുക്തി നിരക്ക് 96.27 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. 1576 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച്‌ മരിച്ചത്. രാജ്യത്തെ വാക്‌സിന്‍ നടപടികളും കാര്യക്ഷമമാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഒഴിവാക്കാന്‍ ജാഗ്രത വേണമെന്നും കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ അടുത്ത ആറ് മുതല്‍ എട്ട് ആഴ്ചക്കുള്ളില്‍ മൂന്നാം തരംഗം ഉണ്ടായെക്കുമെന്നാണ് എയിംസി മേധാവി രണ്‍ധീപ് ഗുലേറിയ മുന്നറിയിപ്പ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles