ദല്‍ഹി: കോവിഡിനെ പ്രതിരോധിക്കാന്‍ ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ണമായും നടപ്പിലാക്കി മൂന്ന് സംസ്ഥാനങ്ങള്‍. മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളായ ഗോവ,ഹിമാചല്‍ പ്രദേശ്,സിക്കിം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര നഗര്‍ ഹവേലി,ദാമന്‍ ദിയു,ലഡാക്ക്,ലക്ഷദ്വീപ് എന്നിവിടങ്ങളാണ് പ്രായപൂര്‍ത്തിയായ മുഴുവന്‍ പൗരന്മാര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്.ആദ്യഡോസ് വാക്‌സിനേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയ സംസ്ഥാനങ്ങളെ കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ അഭിനന്ദിച്ചു.
ഹിമാചല്‍ പ്രദേശാണ് ആദ്യമായി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ സംസ്ഥാനം. 55.74 ലക്ഷം ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഗോവയില്‍ 11.83 ലക്ഷം ഡോസും സിക്കിം 5.10 ലക്ഷവും ലഡാക്ക് 1.97 ലക്ഷം ഡോസ് വാക്‌സിനും നല്‍കി. ദാദ്ര നഗര്‍ ഹവേലി ദാമന്‍ ദിയു 6.26 ലക്ഷവും ലക്ഷദ്വീപ് 53499 ഡോസ് വാക്‌സിനുമാണ് നല്‍കിയത്. രാജ്യത്ത് ആകെ 74 കോടി വാക്‌സിനാണ് ഇതുവരെ നല്‍കിയതെന്ന് കേന്ദ്രആരോഗ്യമന്ത്രി അറിയിച്ചു.

