Saturday, May 4, 2024
spot_img

സി പി ഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പ്രതിനിധികള്‍ക്ക് കോവിഡ്; നിരവധിപേരുമായി സമ്പർക്കമുണ്ടായെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: സി പി ഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പാർട്ടി പ്രതിനിധികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

സമ്മേളനത്തിൽ പങ്കെടുത്ത ഐ ബി സതീഷ് എം എല്‍ എ, ജില്ലാ കമ്മിറ്റിയംഗം ഇ ജി മോഹനന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

എന്നാൽ ഇ ജി മോഹനന്‍ സമ്മേളനം തുടങ്ങും മുമ്പേ കോവിഡ് രോഗ ബാധിതനായിരുന്നെന്നാണ് പാര്‍ട്ടി നേതൃത്വം നൽകിയ വിശദീകരണം.

ഇന്ന് (ശനിയാഴ്ച) ഉച്ചയോടെയാണ് ഐ ബി സതീഷ് എം എല്‍ എയുടെ പരിശോധനാ ഫലം പുറത്തുവന്നത്. കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തിലാണ് മറ്റ് പ്രതിനിധികള്‍ക്കൊപ്പം സതീഷും പങ്കെടുത്തത്.

അതേസമയം വേദിയില്‍ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ നിരവധിപേര്‍ അദ്ദേഹവുമായി ഇടപഴകിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

Related Articles

Latest Articles