കോഴിക്കോട്: കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന് കോവിഡ് (V Muraleedharan Covid). ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തിന്റെ പരിശോധനാ ഫലം പുറത്തുവന്നത്. ഇതിനുപിന്നാലെ മന്ത്രിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ല. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വരും ദിവസങ്ങളിൽ മന്ത്രി പങ്കെടുക്കാനിരുന്ന പരിപാടികൾ മുഴുവൻ റദ്ദാക്കിയിരിക്കുകയാണ്.
ഇന്ന് ബംഗളൂരുവിലേക്ക് പോകാനിരുന്നതായിരുന്നു മന്ത്രി. ഇതിന് മുന്നോടിയായി നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

