Thursday, November 5, 2026

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം, ആകെ മരണം 26

മലപ്പുറം : കോവിഡ് വ്യാപനം അപായകരമായി കൂടി വരുന്നതിനിടെ കേരളത്തില്‍ ഒരു മരണം കൂടി. വണ്ടൂര്‍ ചോക്കോട് സ്വദേശി മുഹമ്മദ് (82) ആണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.

29ന് വിദേശത്തു നിന്നും എത്തിയ അദ്ദേഹത്തെ ഒന്നാം തീയതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെ 10.30 ഓടെ ആണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 26 ആയി.

Related Articles

Latest Articles