Thursday, May 16, 2024
spot_img

രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ വർധന; 30,570 പുതിയ കോവിഡ് രോഗികൾ; കേരളം മുന്നിൽ തന്നെ

ദില്ലി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ വർധന. കഴിഞ്ഞ 24 മണിക്കൂറിൽ 30,570 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 431 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 12.4 ശതമാനം വര്‍ധനവാണ് കഴിഞ്ഞ ദിവസത്തേക്കാള്‍ രേഖപ്പെടുത്തിയത്. 38, 303 പേര്‍ സുഖംപ്രാപിച്ചു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്നര ലക്ഷമായി കുറഞ്ഞു.

നിലവിൽ 3,42,923 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. ഇതുവരെ ആകെ 3,33,47,325 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,25,60,474 പേർ രോഗമുക്തി നേടിയപ്പോൾ 4,43,928 പേർക്ക് ജീവൻ നഷ്ടമായി. കേരളത്തിൽ ഇന്നലെ 17,681 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 208 മരണങ്ങളാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1.9 ലക്ഷമായി കുറഞ്ഞു.
അതേസമയം പശ്ചിമ ബം​ഗാളിൽ കൊവിഡ് നിയന്ത്രണങ്ങൾ സെപ്റ്റംബർ 30 വരെ നീട്ടി. രോ​ഗവ്യാപനം ഉർന്ന് നിന്ന പുനെയിൽ ടിപിആർ നിരക്കിൽ കുറവ് രേഖപ്പെടുത്തി.

ഇന്നലെ മാത്രം 64,51,423 പേർക്കാണ് വാക്സിൻ നൽകിയത്. ഇതോടെ വാക്സിൻ സ്വീകരിച്ചവരുടെ ആകെ എണ്ണം 76,57,17,137 ആയി ഉയർന്നു അതേസമയം, കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) ന്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതും സർക്കാർ അവസാനിപ്പിച്ചു. ഇനി മുതൽ ജനസംഖ്യ അടിസ്ഥാനത്തിലുള്ള പ്രതിവാര രോഗ നിരക്ക് (ഡബ്ള്യുഐപിആർ) പരിഗണിച്ചാകും നടപടികൾ.

Related Articles

Latest Articles