Monday, December 29, 2025

നേരിയ ആശ്വാസം: രാജ്യത്ത് കോവിഡ് രോഗികളില്‍ നേരിയ കുറവ്; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2.58 ലക്ഷം പേർക്ക്; ഒമിക്രോൺ കേസുകൾ 8,209

ദില്ലി: രാജ്യത്ത് കോവിഡ് രോഗികളില്‍ എണ്ണത്തിൽ നേരിയ കുറവ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.58 (2,58,089) ലക്ഷം പുതിയ കോവിഡ് (Covid) കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 19.65% ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,13,444 ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം നിലവിൽ 16,56,341 ആയി.

ആകെ ഒമിക്രോൺകേസുകൾ 8,209 ആയി. ഇതുവരെ രാജ്യത്താകെ 156.76 കോടി വാക്സീൻ ഡോസുകളാണ് വിതരണം ചെയ്തത്. മഹാരാഷ്ട്രയില്‍ പുതുതായി 41,327 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,65,346 പേര്‍ ചികിത്സയില്‍ കഴിയുന്നതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ ആശുപത്രിയില്‍ ചികിത്സ തേടേണ്ട രോഗികളുടെയെണ്ണവും ഉയരുന്നു. കഴിഞ്ഞയാഴ്ചത്തേക്കാള്‍ 31 ശതമാനം വര്‍ധിച്ചു. ഐ.സി.യുവിലേക്കും വെന്റിലേറ്ററിലേക്കും മാറ്റേണ്ട രോഗികളുടെയെണ്ണവും വര്‍ധിച്ച്‌ തുടങ്ങിയത് ആശങ്കക്കിടയാക്കുന്നുണ്ട്.

Related Articles

Latest Articles