Tuesday, September 22, 2026

ഓപ്പറേഷൻ പി ഹണ്ട്: കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച 10 പേർ പിടിയിൽ; അറസ്റ്റിലായതിൽ പകുതിയും ഉന്നതർ

തിരുവനന്തപുരം: സൈബര്‍ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരേയും കണ്ടെത്താനായി പോലീസ് (Police) നടത്തിയ സംസ്ഥാന വ്യാപകപരിശോധനയില്‍ 10 പേർ പൊലീസ് പിടിയിൽ. ഇന്നലെ സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡിൽ 161 കേസുകൾ രജിസ്റ്റർ ചെയ്തു. അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ചവരിൽ പലരും ഐടി മേഖലയിലുൾപ്പെടെ ഉന്നത പദവികളിൽ ജോലി ചെയ്യുന്നവരാണ്

റെയ്ഡില്‍ 186 ഉപകരങ്ങൾ പിടിച്ചെടുത്തു. തുടർച്ചയായ റെയ്ഡ് കുട്ടികളുടെ നഗ്നദൃശ്യങ്ങൾ കാണുന്നവരുടെ എണ്ണം കുറയ്ക്കാനായി. അറസ്റ്റിലായവരില്‍ പലരും ഐ.ടി മേഖലയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ജോലി നോക്കുന്ന ചെറുപ്പക്കാരാണെന്നും കേരളാ പോലീസ് വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് അവര്‍ ദൃശ്യങ്ങള്‍ അയച്ചിരുന്നതും സ്വീകരിച്ചിരുന്നതും. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും പരിശോധനകൾക്ക് നേതൃത്വം നൽകിയ എഡിജിപി മനോജ് എബ്രഹാം വ്യക്തമാക്കി.

നിലവിലെ നിയമപ്രകാരം കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ കാണുന്നതും ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും അഞ്ച് വര്‍ഷം വരെ തടവും പത്ത് ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

Related Articles

Latest Articles