Monday, September 21, 2026

കോവിഡ് വ്യപനം; സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് പിസിആർ പരിശോധന കർശനമാക്കി ഷാർജ

ഷാർജ: കോവിഡിനെ തുടർന്ന് സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് പിസിആർ പരിശോധന നിർബന്ധമാണെന്ന് ഉത്തരവിറക്കി ഷാർജ.

സ്‌കൂളുകൾ തുറക്കുമ്പോൾ എല്ലാ കോവിഡ് പ്രതിരോധ സുരക്ഷാ നടപടികളും സ്വീകരിക്കണമെന്ന് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി അറിയിച്ചു.

അതേസമയം ഷാർജയിലെ എല്ലാ സ്‌കൂളുകളിലും ജനുവരി മൂന്ന് മുതൽ തന്നെ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കും.

ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും 12 വയസിന് മുകളിൽ പ്രായമുള്ള എല്ലാ വിദ്യാർത്ഥികളും കോവിഡ് പരിശോധനാ ഫലം ഹാജരാക്കണമെന്നാണ് നിർദ്ദേശം. 96 മണിക്കൂറിനിടെ നടത്തിയ പരിശോധനയുടെ ഫലമാണ് ഹാജരാക്കേണ്ടത്.

പാഠ്യേതര പ്രവർത്തനങ്ങളും അസംബ്ലിയും സ്‌കൂൾ ട്രിപ്പുകൾ പോലുള്ളവയും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെയ്ക്കുകയാണെന്നും അധികൃതർ പറഞ്ഞു

Related Articles

Latest Articles