Monday, May 20, 2024
spot_img

രാഹുലിനെ ചവിട്ടിപുറത്താക്കാൻ അണികൾ

രാഹുൽ ഗാന്ധിയുടെ കരണത്തടിക്കാൻ ഒരുങ്ങി പ്രവർത്തകർ | RAHUL GANDHI

പ്രമുഖ കോൺഗ്രസ് നേതാക്കളും (Congress Leaders) അണികളുമുൾപ്പെടെ തിരഞ്ഞെടുപ്പിൽ എങ്ങനെ വിജയിക്കാം എന്നതിന്റെ തന്ത്രങ്ങൾ മെനയാനുള്ള നെട്ടോട്ടത്തിലാണ്. എന്നാൽ മുൻ കോൺഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി (Rahul Gandhi) ഇറ്റലിയിലേക്ക് പറന്നിരിക്കുകയാണ്. ഇന്നലെ രാവിലെയാണ് രാഹുൽ ഇറ്റലിയിലേക്ക് പോയത്. ‘വ്യക്തിപരമായ സന്ദർശനം’ എന്നാണ് എല്ലാവരോടും പറഞ്ഞിരിക്കുന്നത്. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുലിന്റ പെട്ടെന്നുള്ള ഒളിച്ചോടൽ. ജനുവരി 3 ന് പഞ്ചാബിലെ മോഗ ജില്ലയിൽ രാഹുൽ കോൺഗ്രസ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ നേരത്തെ തീരുമാനിച്ചിരുന്നു.

എന്നാൽ രാഹുലിന്റെ ഇറ്റലി സന്ദർശനത്തിന് പിന്നാലെ ഇത് മാറ്റി വയ്‌ക്കാനാണ് സാധ്യത. ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് ഏറെ നിർണായകമാണെന്നിരിക്കെയാണ് രാഹുൽ പെട്ടന്ന് ഇറ്റലിയിലേക്ക് പോയത്. പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഇതിനെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്. കോൺഗ്രസിലെ പ്രമുഖ നേതാക്കളിൽ പലരും ഈ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുന്നുണ്ട്. പഞ്ചാബിൽ രാഹുൽ ഇതുവരെ ഒരു റാലിയിൽ പോലും പങ്കെടുത്തിരുന്നില്ല. ജനുവരി മൂന്ന് മുതൽ പങ്കെടുക്കാം എന്നാണ് രാഹുൽ അറിയിച്ചിരുന്നത്. ഇത് പ്രകാരമാണ് ജനുവരി മൂന്നിന് പഞ്ചാബിലെ തിരഞ്ഞെടുപ്പ് റാലിയെ രാഹുൽ അഭിസംബോധന ചെയ്യുമെന്ന് നേതൃത്വം തീരുമാനിച്ചത്. എന്നാൽ ഇതിനിടയിലാണ് ഇപ്പോൾ വിദേശസന്ദർശനത്തിനായി പോയിരിക്കുന്നത്.

അതേസമയം പഞ്ചാബ് തിരഞ്ഞെടുപ്പില്‍ ഇത്തവണ കോണ്‍ഗ്രസിന്റെ മുഖമാകാനുള്ള തയ്യാറെടുപ്പിലായിരുന്നു നവജ്യോത് സിംഗ് സിദ്ദു. എന്നാല്‍ ഹൈക്കമാന്‍ഡ് ഇതിനെ പൊളിച്ചിരിക്കുകയാണ്. പഞ്ചാബില്‍ രാഹുല്‍ ഗാന്ധിയുടെ ഇഷ്ടപ്രകാരമാണ് കാര്യങ്ങള്‍ നടന്നിരിക്കുന്നത്. ചരണ്‍ജിത്ത് സിംഗ് ചന്നിക്കുള്ള രാഷ്ട്രീയ വിജയം കൂടിയാണിത്. കോണ്‍ഗ്രസ് ചന്നിയെയും ഇത്തവണ ഉയര്‍ത്തി കാണിക്കുന്നില്ല.

പകരം വിഷയങ്ങളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം ചന്നിക്കും സിദ്ദുവിനും പരസ്പരം കടുത്ത പോരാട്ടങ്ങള്‍ നടത്താന്‍ ഈ നീക്കം സഹായകരമാകുമെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. ഒരേസമയം ഗുണവും അപകടവും ഇതിലുണ്ട്. സിദ്ദു പാര്‍ട്ടിയുടെ മുഖമാകുമെന്ന പ്രതീക്ഷയിലായിരുന്നു. സംസ്ഥാന അധ്യക്ഷ സ്ഥാനം ലഭിച്ചതോടെ പഞ്ചാബിലാകെ കോണ്‍ഗ്രസെന്നാല്‍ താനാണെന്നും സിദ്ദു കരുതിയിരുന്നു. സ്വന്തമായി താന്‍ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന സൂചനകളും സിദ്ദു നല്‍കിയിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് മുഖ്യമന്ത്രിയായി സ്ഥാനാര്‍ത്ഥിയായി സിദ്ദുവിനെ ഉയര്‍ത്തി കാണിക്കുന്നതില്‍ താല്‍പര്യമില്ലായിരുന്നു. ഹൈക്കമാന്‍ഡ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയേ തിരഞ്ഞെടുപ്പില്‍ വേണ്ടെന്നാണ് നിര്‍ദേശിച്ചത്. കൂട്ടായ നേതൃത്വത്തോടെ പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇത് സിദ്ദുവിന്റെ പ്രതീക്ഷകളെ തകര്‍ത്തിരിക്കുകയാണ്.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വളരെ ബുദ്ധിപരമായ നീക്കമാണ് നടത്തിയത്. ചരണ്‍ജിത്ത് സിംഗ് ചന്നിക്ക് സര്‍ക്കാരില്‍ നല്ല സ്വാധീനമുണ്ട്. സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാല്‍ അതോടെ ചന്നി ഇടയും. അങ്ങനെ സംഭവിച്ചാല്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് വോട്ട് ചോരും. ഇനി ഇപ്പോള്‍ ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാലും ഇതേ പ്രശ്‌നമുണ്ട്. പാര്‍ട്ടിയില്‍ പിടിയുള്ള നേതാവാണ് സിദ്ദു. അദ്ദേഹം കോണ്‍ഗ്രസിന്റെ കാലുവാരുമെന്ന് ഉറപ്പാണ്. അപ്പോഴും കോണ്‍ഗ്രസിന് തോല്‍വി ഉറപ്പാണ്.

Related Articles

Latest Articles