Tuesday, April 30, 2024
spot_img

കുതിച്ചുയർന്ന് കോവിഡ്; രാജ്യത്ത് ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് 3,038 പുതിയ കേസുകൾ!

ദില്ലി: രാജ്യത്ത് ഇന്ന് 3,038 പേർക്ക് പുതിയതായി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 21,179 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു.ഒൻപതു മരണം കൂടി ഉണ്ടായതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ ആകെ എണ്ണം 5,30,901 ആയി. കേരളം, ദില്ലി , പഞ്ചാബ് എന്നിവിടങ്ങളിൽ രണ്ട് പേർ വീതവും ജമ്മു കശ്മീർ, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഓരോ ആളുകളുമാണ് മരണപ്പെട്ടത്. അതേസമയം രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത് 4.47 കോടി പേർക്കാണെന്നാണ് ഔദ്യോഗിക കണക്ക്.

കഴിഞ്ഞ ആഴ്ചയിലെ അപേക്ഷിച്ച് കോവിഡ് കണക്കുകൾ ഉയരുകയാണ്. തലസ്ഥാനത്തെ കോവിഡ് കേസുകളുടെ വർധന സർക്കാർ നിരീക്ഷിക്കുകയാണെന്നും ഏതു സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വ്യക്തമാക്കി. രാജ്യത്ത് എച്ച്3 എൻ2 ഇൻഫ്ലുവൻസ കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നതിനിടയിലാണ്, ആശങ്കയുയർത്തിക്കൊണ്ട് കോവിഡ് കേസുകളുടെ എണ്ണവും ഉയരുന്നത്.

Related Articles

Latest Articles