Friday, May 17, 2024
spot_img

ഇറ്റലിയിൽ ഔദ്യോഗിക കാര്യങ്ങളിൽ നിന്ന് ഇംഗ്ലീഷ് അപ്രത്യക്ഷമായേക്കും; നിയമനിര്‍മാണത്തിന് കരുക്കൾ നീക്കി പ്രധാനമന്ത്രി ജോര്‍ജിയ മെലാനി

റോം :ഇറ്റലിയിൽ ഔദ്യോഗിക കാര്യങ്ങളിൽ നിന്ന് ഇംഗ്ലീഷ് അപ്രത്യക്ഷമായേക്കാനുള്ള സാധ്യത തെളിയുന്നു. ഇറ്റലിയില്‍ ഔദ്യോഗികമായ ആശയവിനിമയത്തിന് ഇംഗ്ലീഷിന് നിരോധനം ഏര്‍പ്പെടുത്താനുള്ള നിയമനിര്‍മാണത്തിന് കരുക്കൾ നീക്കി പ്രധാനമന്ത്രി ജോര്‍ജിയ മെലാനി. ഇതിന്റെ ഭാഗമായി ഔദ്യോഗിക കാര്യങ്ങളില്‍ ഇംഗ്ലീഷ് ഭാഷ വിലക്കിക്കൊണ്ടുള്ള ബില്‍ ജോര്‍ജിയ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു . ഇംഗ്ലീഷ് മാത്രമല്ല മറ്റു വിദേശ ഭാഷകളും വിലക്കുന്നതാണ് ബില്‍.

നിയമം നടപ്പിൽ വന്നാൽ ഔദ്യോഗികമായ കാര്യങ്ങള്‍ക്ക് ഇംഗ്ലീഷോ മറ്റു വിദേശ ഭാഷകളോ ഉപയോഗിച്ചാല്‍ ഉപയോഗിക്കുന്നവര്‍ കനത്ത തുക പിഴ നല്‍കേണ്ടി വരും .ഏകദേശം മുപ്പതു ലക്ഷം ഇന്ത്യന്‍ രൂപക്ക് തുല്യമായ ഒരു ലക്ഷം ഇറ്റാലിയന്‍ യൂറോ ആണ് പിഴയായി ഒടുക്കേണ്ടി വരിക. ണിത്.

നഷ്ടമായ ഇറ്റലിയുടെ അസ്തിത്വം വീണ്ടെടുക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഇംഗ്ലീഷ് സംസ്‌കാരം ഇറ്റലിയെ ദുഷിപ്പിച്ചിരിക്കുന്നു എന്നും നിയമത്തിന്റെ കരട് രേഖയില്‍ പറയുന്നുണ്ട്. ഇറ്റലിയിലെ എല്ലാ ഔദ്യോഗിക രേഖകളും ഇറ്റാലിയന്‍ ഭാഷയിലായിരിക്കണമെന്നാണ് ഈ നിയമം വ്യവസ്ഥ ചെയ്യുന്നത്. ഇറ്റാലിയൻ ഭാഷയെ വികൃതമാക്കുന്ന രീതിയില്‍ യാതൊന്നും ചെയ്യാന്‍ ഈ നിയമം പൗരന്മാരെ അനുവദിക്കില്ല. കമ്പനിരേഖകളും, സര്‍ക്കാര്‍ രേഖകളും, ഈ നിയമത്തിന്റെ പരിധിയില്‍ വരും.

Related Articles

Latest Articles