Saturday, May 4, 2024
spot_img

കെപിസിസി എക്‌സിക്യുട്ടീവ് യോഗത്തില്‍ പാര്‍ട്ടി പുനഃസംഘടനയെ ചൊല്ലി തര്‍ക്കം; നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ എനിക്കും പുനഃസംഘടന വേണ്ടെന്ന വൈകാരിക പ്രസംഗം നടത്തി കെ.സുധാകരന്‍

തിരുവനന്തപുരം: ഇന്ന് നടന്ന കെപിസിസി എക്‌സിക്യുട്ടീവ് യോഗത്തില്‍ പാര്‍ട്ടി പുനഃസംഘടനയെ ചൊല്ലി തര്‍ക്കം. ഒടുവിൽ ഗത്യന്തരമില്ലാതെ നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ എനിക്കും പുനഃസംഘടന വേണ്ടെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരന്‍ വൈകാരിക പ്രസംഗം നടത്തി. പുനഃസംഘടന പൂര്‍ത്തീകരിക്കാന്‍ സഹകരിക്കണമെന്ന് അദ്ദേഹം നേതാക്കളോട് അപേക്ഷിച്ചു.

ജില്ലാതല പുനഃസംഘടനാ ലിസ്റ്റ് മൂന്നു ദിവസത്തിനുള്ളില്‍ ഡി.സി.സി പ്രസിഡന്റും ജില്ലയുടെ ചാര്‍ജ്ജുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും സംയുക്തമായി കെ.പി.സി.സിക്ക് നല്‍കണം. ജില്ലകളില്‍ നിന്നും ലിസ്റ്റ് ലഭിച്ചാല്‍ 10 ദിവസത്തിനകം കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാനതല സമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടുണ്ടെന്ന് കെപിസിസി വ്യക്തമാക്കി. യോഗത്തിന് ശേഷം പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്.

അതെസമയം യോഗത്തില്‍ ശശി തരൂര്‍ അടക്കമുള്ള മുതിർന്ന നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണുയർന്നത്. സംഘടനാപരമായ അച്ചടക്കം എല്ലാവരും പാലിക്കണമെന്ന് പൊതുനിര്‍ദേശമുണ്ടായി.

എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്ന ഏപ്രില്‍ 11ന് വമ്പിച്ച റാലി സംഘടിപ്പിക്കുവാനും റാലിയിൽ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും തീരുമാനമായി.

മേയ് നാലിന് തീരുമാനിച്ചിരുന്ന സെക്രട്ടറിയേറ്റ് വളയല്‍ സമരം മാറ്റിവെക്കാനും കെപിസിസി എക്‌സിക്യുട്ടീവ് യോഗത്തില്‍ തീരുമാനിച്ചു. ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള പ്രത്യേക സാഹചര്യത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന സമരപരമ്പരകള്‍ക്ക് എഐസിസി രൂപം നല്‍കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സെക്രട്ടറിയേറ്റ് വളയല്‍ സമരം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചത്.

Related Articles

Latest Articles