Kerala

കോവിഡ് രോഗികള്‍ കൂടുന്നു; പരിശോധനക്ക് സംവിധാനമില്ല, തിരിഞ്ഞു നോക്കാതെ സർക്കാർ

തിരുവമ്പാടി: കോവിഡ് രോഗികള്‍ കുത്തനെ കുതിച്ചുയരവെ രോഗനിര്‍ണയത്തിന് സര്‍ക്കാര്‍ സംവിധാനം പരിമിതം. വിവിധ പഞ്ചായത്തുകളില്‍ ആന്‍റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് ആഴ്ചയില്‍ ഒരു ദിവസമാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കീഴില്‍ സൗകര്യമൊരുക്കിയിരിക്കുന്നത്. രണ്ടു മാസം മുമ്പ് വരെ പരിശോധനക്ക് കൂടുതല്‍ സൗകര്യമുണ്ടായിരുന്നു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ രോഗനിര്‍ണയം സാധ്യമാകാതെ ആളുകള്‍ ദുരിതമനുഭവിക്കുകയാണ്. ഈ അവസരം സ്വകാര്യ ലാബുകള്‍ക്ക് കൊയ്ത്തായി മാറുന്നു. 500 രൂപയാണ് സ്വകാര്യ ലാബുകള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് ഈടാക്കുന്നത്. സാധാരണക്കാരായ രോഗികള്‍ പണമില്ലാത്തതിനാല്‍ രോഗനിര്‍ണയം സാധ്യമാകാതെ വൈറസ് വാഹകരായി രോഗം പടര്‍ത്തുന്ന സാഹചര്യവുമുണ്ട്.

പരമാവധി കോവിഡ് പരിശോധന ഒഴിവാക്കി രോഗികളുടെ എണ്ണം കുറച്ച്‌ കാണിക്കാനുള്ള സംസ്ഥാന ആരോഗ്യ വകുപ്പ് നിര്‍ദേശത്തിന്‍റെ ഭാഗമാണ് പരിശോധന സംവിധാനങ്ങള്‍ വെട്ടിച്ചുരുക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രോഗസ്ഥിരീകരണ നിരക്ക് 15 ശതമാനത്തിന്​ മുകളില്‍ കുതിയ്ക്കുമ്പോഴും ആകെ പരിശോധന സാമ്പിളുകളുടെ എണ്ണം വര്‍ധിക്കാത്തത് സര്‍ക്കാര്‍ തന്ത്രമാണെന്നാണ് ആക്ഷേപം.

B4 Admin

Recent Posts

ദേശീയ തലത്തിൽ വീണ്ടും എൻഡിഎ തരംഗം: നന്ദിഗ്രാമിലും അസമിലും ബിജെപിക്ക് ചരിത്ര മുന്നേറ്റം

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…

7 hours ago

ഒക്ടോബര്‍ 10ലെ ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് അനുമതിയില്ല. ഒത്തുചേരലുകള്‍ നിയമവിരുദ്ധം, പങ്കെടുത്താല്‍ ദീര്‍ഘകാലം നിയമനടപടി നേരിടേണ്ടിവരും. സിജെപിക്ക് ദില്ലി പൊലീസ് ഡിസിപിയുടെ ശക്തമായ മുന്നറിയിപ്പ്

ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…

23 hours ago

വോട്ട് മോഷണം ആരോപണങ്ങള്‍ക്ക് തെളിവെവിടെ. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ 42 മുന്‍ ജഡ്ജിമാര്‍. ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…

24 hours ago

ജാഗ്രത പാലിക്കുക, വീടുകള്‍ക്കുള്ളില്‍ തന്നെ തുടരുക. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…

1 day ago

യുപിയില്‍ ടാങ്കര്‍ മറിഞ്ഞ് 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍. അപകടസാധ്യത വകവെക്കാതെ ഡീസല്‍ സംഭരിക്കാന്‍ ബക്കറ്റുകളുമായി നാട്ടുകാരുടെ പരക്കംപാച്ചില്‍

ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…

1 day ago

ചൂതാട്ടത്തിന് പണം കണ്ടെത്താന്‍ 14 വിവാഹങ്ങള്‍. ഒടുവില്‍ യുഎസ് യുവതിക്ക് തടവും കോടികളുടെ പിഴയും

തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…

1 day ago