ദില്ലി: ഫോണുകളില്‍നിന്ന് പ്രീ കോള്‍ കോവിഡ് അറിയിപ്പുകള്‍ മാറ്റുന്നത് കേന്ദ്രസര്‍ക്കാർ പരിഗണിക്കും.
ടെലികമ്യൂണിക്കേഷന്‍ വകുപ്പ്, കോവിഡ് പ്രീ കോള്‍ അറിയിപ്പും, അത് സംബന്ധിച്ച കോളര്‍ ട്യൂണുകളും നീക്കം ചെയ്യണമെന്ന് ആവശ്യം ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചതിനു പിന്നാലെയാണ് നീക്കം. ഉപഭോക്താക്കളുടെ നിരന്തര പരാതിയാണ് നിര്‍ണായക കോളുകള്‍ വൈകുന്നു എന്നത്. ഇതേ തുടർന്നാണ്, ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ആരോഗ്യ മന്ത്രാലയത്തെ കത്തുമൂലം ആവശ്യം അറിയിച്ചത്.
ആരോഗ്യമന്ത്രാലയം അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നു. രണ്ടു വര്‍ഷമായി ടെലികോം ഉപഭോക്താക്കൾ, ഫോൺ ചെയ്യുമ്പോൾ കോവിഡ് ബോധവല്‍ക്കരണ അറിയിപ്പുകള്‍ കേൾക്കുന്നുണ്ട്. കോവിഡ് സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളും മുന്‍കരുതലുകളും, പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുമൊക്കെയുള്ള മുന്നറിയിപ്പുകളാണ് നല്‌കുന്നത്. എന്നാൽ ഇത്, അടിയന്തര ഘട്ടങ്ങളില്‍ നിര്‍ണായക കോളുകള്‍ കാലതാമസം വരുത്തുന്നതിന് ഇടയാക്കുന്നുവെന്ന് വ്യാപക പരാതി ഉയരുന്നു.

