Saturday, May 18, 2024
spot_img

മീഡിയ വണ്‍ ചാനലിന്റെ വിലക്ക്: ‘നടപടി രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ’ ; അനുമതി നിഷേധിച്ചതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

കൊച്ചി: മീഡിയ വൺ (Media One) ചാനലിൻ്റെ സംപ്രേഷണം വിലക്കിയ കാരണങ്ങൾ കേന്ദ്രസർക്കാർ മുദ്രവച്ച കവറിൽ ഹൈക്കോടതിക്ക് കൈമാറി. രഹസ്യന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി എന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ എ എസ് ജി അറിയിച്ചു . അനുമതി നിഷേധിച്ചതിന്റെ കാരണങ്ങൾ പരസ്യപ്പെടുത്താൻ സാധിക്കില്ലെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.

സുരക്ഷാ കാരണങ്ങളാല്‍ ചാനലിന് അനുമതി നിഷേധിച്ചാല്‍ അതിന്റെ കാരണങ്ങള്‍ പരസ്യപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീം കോടതി ഉത്തരവ് ഉണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സ്വാഭാവിക നീതിയുടെ ലംഘനം കണക്കാക്കാൻ കഴിയില്ല. സംപ്രേഷണം തുടരാൻ അനുമതി നൽകിയ ഇടക്കാല ഉത്തരവ് മാർഗ്ഗനിർദേശങ്ങൾക്ക് എതിരാണെന്നും കേന്ദ്രം വ്യക്തമാക്കി.

അതേസമയം ചാനലിന് ഇനി കേസ് പരിഗണിക്കുന്ന തിങ്കളാഴ്ച വരെ സംപ്രേഷണം തുടരാമെന്ന് സിംഗിൾ ബഞ്ച് വ്യക്തമാക്കി. ഈ മാസം 7 ന് കേസ് വീണ്ടും പരിഗണിക്കും.

Related Articles

Latest Articles