Sunday, January 11, 2026

നടന്‍മാരായ മമ്മൂട്ടി‍ക്കും രമേശ് പിഷാരടിക്കും എതിരെ പോലീസ് കേസ്

കോഴിക്കോട്: കോവിഡ് മാനദണ്ഡം ലംഘിച്ചെന്നാരോപിച്ച് നടൻ മമ്മൂട്ടിയുടെയും രമേശ് പിഷാരടിയുടെയും പേരിൽ പോലീസ് കേസെടുത്തു. കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ റോബോട്ടിക് സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയാ വിഭാഗത്തിന്റെ ഉദ്ഘാടനത്തിന് ആള്‍ക്കൂട്ടം ഉണ്ടാക്കിയതിനാണ് കേസ്. എലത്തൂര്‍ പൊലീസാണ് കേസേടുത്ത്.

സിനിമാ നിർമാതാവ് ആൻറോ ജോസഫ്, ആശുപത്രി മാനേജ്മെന്റ് എന്നിവരുടെ പേരിലും കേസെടുത്തിട്ടുണ്ട്. ഉദ്ഘാടന ചടങ്ങ് പ്രോട്ടോക്കോള്‍ പാലിച്ചാണ് നടന്നത്. ഇതിന് ശേഷം ആള്‍ക്കൂട്ടമുണ്ടാകുകയും ജനങ്ങള്‍ താരങ്ങള്‍ക്ക് ചുറ്റും കൂടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കോവിഡ് പ്രോട്ടോകോൾ ലംഘിച്ചിട്ടില്ലെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. അതേസമയം ആശുപത്രിയില്‍ 300 ഓളം പേര്‍ കൂട്ടം കൂടിയെന്നാണ് പോലീസ് പറയുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles