Monday, May 20, 2024
spot_img

ഗൾഫിൽ നിയന്ത്രണങ്ങൾ ശക്തം,കോവിഡിനെ ചെറുത്തു തോൽപ്പിക്കും

ലോകത്ത് കോവിഡ് കേസുകൾ വീണ്ടും വർധിച്ചതോടെ ഗൾഫ് രാജ്യങ്ങൾ മുൻകരുതൽ നടപടികൾ ഊർജിതമാക്കി.കുവൈത്തിൽ വിദേശികൾക്ക് താത്കാലിക പ്രവേശനവിലക്കേർപ്പെടുത്തി.രാത്രി എട്ടുമണി മുതൽ പുലർച്ചെ അഞ്ചുവരെ മാളുകൾ ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കരുതെന്ന് മന്ത്രിസഭ ഉത്തരവിട്ടു.എന്നാൽ ഫാർമസി, ഭക്ഷ്യോത്പന്നങ്ങൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് ഇളവുണ്ട്. ഡെലിവറി സർവീസുകളാകാം. കുവൈത്തിൽ കോവിഡ് വാക്സിനേഷൻ പുരോഗമിക്കുകയാണ്. കോവിഷീൽഡ് വാക്സിന്റെ രണ്ടുലക്ഷം ഡോസ് കുവൈത്തിൽ എത്തിച്ചു.കുവൈത്തിൽ എത്തുന്ന വിമാനങ്ങളിൽ 35 യാത്രക്കാരെന്നത് അനിശ്ചിതകാലത്തേക്ക് തുടരുമെന്നും റിപ്പോർട്ടുണ്ട്.

സൗദിയിൽ ഹോട്ടലുകളിലും വിവാഹ ഹാളുകളിലും നടക്കുന്ന എല്ലാ പരിപാടികൾക്കും ആഭ്യന്തരമന്ത്രാലയം വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. . വിവാഹപ്പാർട്ടികൾക്ക് ഒരുമാസവും വിനോദപരിപാടികൾക്ക് 10 ദിവസവുമാണ് വിലക്ക്. സിനിമാ തിയേറ്ററുകൾ,വിനോദ കേന്ദ്രങ്ങളിലും ഭക്ഷണശാലകളിലും പ്രവർത്തിക്കുന്ന ഗെയിം സെന്ററുകൾ, കായിക കേന്ദ്രങ്ങൾ എന്നിവ അടച്ചിടാനും നിർദേശം നൽകിയിട്ടുണ്ട്. ഹോട്ടലുകളിൽ നടക്കുന്ന കോർപ്പറേറ്റ് യോഗങ്ങൾ ഉൾപ്പെടെയുള്ള പരിപാടികൾക്കും ഒരുമാസത്തേക്ക് വിലക്കുണ്ട്. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തിയശേഷം ആവശ്യമെങ്കിൽ വിലക്ക് നീട്ടുമെന്നാണ് വിവരം.

Related Articles

Latest Articles