health-minister-says-there-will-be-no-big-wave-of-covid-255-people-tests-positive-today
തിരുവനന്തപുരം: സംസ്ഥാനത്ത് ആശുപത്രി കിടക്കകൾക്ക് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് (Veena George). പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും കോവിഡിന്റെ മൂന്നാ തരംഗത്തെ നേരിടാൻ കേരളം സുസജ്ജമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പ്രതിസന്ധി ഇല്ലെന്നാണ് മന്ത്രി പറയുന്നത്. അത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ആശുപത്രികളിൽ എല്ലാം തന്നെ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് എന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആവശ്യത്തിന് കിടക്കകൾ, നോർമൽ ബെഡ്, ഐസിയു ബെഡ് വെന്റിലേറ്റർ, ഓക്‌സിജൻ ബെഡ് എന്നിവ ആവശ്യാനുസരണം ഒരുക്കിയിട്ടുണ്ട്.
ഇതെല്ലാം ഇനിയും വർധിപ്പിക്കാനാണ് തീരുമാനം. ആശുപത്രികളിൽ ആരോഗ്യപ്രവർത്തകരെ കൂടുതലായി നിയമിക്കുന്നതിലും നടപടി സ്വീകരിച്ചിട്ടുണ്ട്. കൊറോണയായാലും അല്ലാത്ത രോഗമായാലും ഒരാൾക്കും ചികിത്സ നിഷേധിക്കപ്പെടില്ല. 24 ആശുപത്രികളിൽ ക്യാൻസർ ചികിത്സയ്‌ക്കും സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം ആരോഗ്യപ്രവർത്തകർക്കിടയിൽ കോവിഡ് വർദ്ധിക്കുന്നതിനാൽ ആശുപത്രികളിൽ രോഗ വ്യാപനം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും ആരോഗ്യമന്ത്രി നിർദേശം നൽകി.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…