Sunday, May 5, 2024
spot_img

ആലപ്പുഴ മെഡിക്കൽ കോളേജിൽ കോവിഡ് പ്രതിസന്ധി; ഒരാഴ്ചയ്ക്കിടെ 150 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്; മറ്റ് ചികിത്സകൾക്കായെത്തുന്ന രോഗികൾ വലയുന്നതായി ആക്ഷേപം

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ പ്രതികൂല സാഹചര്യത്തിൽ ആശുപത്രികളിലെല്ലാം രോഗികൾ വർധിക്കുകയാണ്. മെഡിക്കൽ കോളേജുകളിൽ കിടക്കകൾ കിട്ടാത്ത അവസ്ഥയിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആലപ്പുഴ മെഡിക്കൽ കോളജിലും (Alappuzha Medical College) പ്രതിസന്ധി രൂക്ഷമാണ്. ഒരാഴ്ചക്കിടെ 150 ആരോഗ്യ പ്രവർത്തകർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്.

അടിയന്തര ശസ്‌ത്രക്രിയ മാത്രമാണ് നിലവിൽ മെഡിക്കൽ കോളേജിൽ ഇപ്പോൾ നടക്കുന്നത്. മറ്റ് ചികിത്സകൾക്കായി ആശുപത്രിയിലെത്തുന്ന രോഗികൾ കൃത്യമായ ചികിത്സ കിട്ടാതെ വലയുന്നുവെന്ന ആക്ഷപവും ഉയരുന്നുണ്ട്. പ്രതികൂല സഹചര്യമായതുകൊണ്ട് ആശുപത്രിയിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴയിൽ കോവിഡ് വ്യാപനവും രൂക്ഷമാണ്. ഇന്നലെ 1564 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. 567 പേർ രോ​ഗമുക്തി നേടി. അതേസമയം സംസ്ഥാനത്ത് ഇന്നലെ 45,449 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 11,091, തിരുവനന്തപുരം 8980, കോഴിക്കോട് 5581, തൃശൂര്‍ 2779, കൊല്ലം 2667, മലപ്പുറം 2371, കോട്ടയം 2216, പാലക്കാട് 2137, പത്തനംതിട്ട 1723, ആലപ്പുഴ 1564, ഇടുക്കി 1433, കണ്ണൂര്‍ 1336, വയനാട് 941, കാസര്‍ഗോഡ് 630 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധാ നിരക്ക്.

Related Articles

Latest Articles