Wednesday, January 7, 2026

കോവിഡ് വ്യാപനത്തിലെ വർദ്ധനവ്; യു എ ഇ യും ആശങ്കയിൽ

യു എ ഇ യിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 2,556 പുതിയ കേസുകളാണ്. 908 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 7,64,493 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,45,963 പേർ രോഗമുക്തി നേടി. 2,165 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 16,365 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 463,616 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Related Articles

Latest Articles