Tuesday, May 28, 2024
spot_img

ലോകത്ത് 20 കോടിയും കടന്ന് കോവിഡ് ബാധിതർ: ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കേസുകൾ

ന്യൂയോർക്ക്: ഇരുപത് കോടിയും കടന്ന് ലോകത്തെ കോവിഡ് ബാധിതർ. പുതിയ കണക്കനുസരിച്ച് ഇരുപത്തിരണ്ട് കോടി പതിനഞ്ച് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 45.81 ലക്ഷം പേർ മരിച്ചു. കർശന നിബന്ധനകൾ ഉണ്ടായിട്ടും രോഗം കൂടുതൽ പേരിലേക്ക് പടർന്നുകൊണ്ടിരിക്കുകയാണ്.

പത്തൊൻപത് കോടി എൺപത് ലക്ഷം പേർ രോഗമുക്തി നേടി. നിലവിലെ കണക്കുകൾ പ്രകാരം അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അതേസമയം അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം നാല് കോടി പിന്നിട്ടു. അതിൽ 6.66 ലക്ഷം പേർ മരിച്ചു. മൂന്ന് കോടി ഇരുപത്തിയൊന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 42,766 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടുകൂടി ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിയൊന്‍പത് ലക്ഷമായി ഉയര്‍ന്നു. ആകെ മരണം 4.40 ലക്ഷം കടന്നു. മൂന്ന് കോടി ഇരുപത്തിയൊന്ന് ലക്ഷം പേർ രോഗമുക്തി നേടി.ബ്രസീലിൽ രോഗബാധിതരുടെ എണ്ണം രണ്ട് കോടി പിന്നിട്ടു. 5.83 ലക്ഷം പേര്‍ മരിച്ചു. പത്തൊന്‍പത് കോടി എണ്‍പത്തിയാറ് ലക്ഷം പേര്‍ രോഗമുക്തി നേടി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles