Wednesday, December 24, 2025

രാജ്യത്ത് കോവിഡ് കേസുകളിൽ വർധന; 24 മണിക്കൂറിനിടെ .82 ലക്ഷം പേർക്ക് കൂടി കോവിഡ്; പോസിറ്റിവിറ്റി നിരക്ക് 15.13; .441 മരണം

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 2,82,970 പേര്‍ക്ക് കൂടി കോവിഡ് (Covid19) സ്ഥിരീകരിച്ചു. കഴിഞ്ഞദിവസത്തേക്കാള്‍ 44,889 പേര്‍ക്കാണ് കൂടുതലായി രോഗബാധ കണ്ടെത്തിയത്. 441 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 1,88,157 പേർ രോഗമുക്തരായി. നിലവിൽ 18,31,000 പേരാണ് ചികിത്സയിലുള്ളത്.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനം ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 8,961 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തേക്കാള്‍ 0.79 ശതമാനത്തിന്റെ വര്‍ധനയാണ് ഒമൈക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്. അഞ്ചു സംസ്ഥാനങ്ങളിലാണ് രോഗബാധിതരുടെ എണ്ണം ഏറ്റവും കൂടുതൽ. കർണാടകയിൽ 41,457 മഹാരാഷ്ട്രയിൽ 39,207 കേരളത്തിൽ 28,481 തമിഴ്നാട്ടിൽ 23,888 ഗുജറാത്തിൽ 17,119 എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.

അതേസമയം കോവിഡ് പരിശോധനകൾ കൂട്ടണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. പോസിറ്റിവിറ്റി നിരക്കനുസരിച്ച് പരിശോധന കൂട്ടണമെന്നാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്.

Related Articles

Latest Articles