Tuesday, September 22, 2026

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രം: മന്ത്രിസഭായോഗം ഇന്ന്; കേരളം കടുത്ത നിയന്ത്രണത്തിലേക്ക്?

തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമാകുന്ന കൊവിഡ് (Covid) വ്യാപന സാഹചര്യം ഇന്ന് മന്ത്രിസഭായോഗം ചർച്ച ചെയ്യും. അമേരിക്കയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനത്ത് ഏതെല്ലാം മേഖലകളിൽ നിയന്ത്രണം വേണമെന്ന കാര്യത്തിലും പ്രാഥമിക ചർച്ചകൾ മന്ത്രിസഭായോഗത്തിൽ ഉണ്ടാകും.

കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ നാളെ വൈകിട്ട് കൊവിഡ് അവലോകനയോഗവും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്നുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും.

പരിശോധന നടത്തുന്ന മൂന്നിലൊരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ അവസ്ഥ. ടി പി ആര്‍ എക്കാലത്തേയും വലിയ നിരക്കില്‍ . രണ്ടാം തരംഗത്തില്‍ 29.5ശതമാനമായിരുന്ന ടി പി ആര്‍ ഇപ്പോള്‍ 35.27ശതമാനമായി എന്നത് രോഗ വ്യാപനത്തിന്റെ തോത് വ്യക്തമാക്കുന്നു.

Related Articles

Latest Articles