Tuesday, May 21, 2024
spot_img

രാജ്യത്ത് മൂന്നാംതരംഗം: 24 മണിക്കൂറിനിടെ 90,928 പേര്‍ക്ക് കോവിഡ് ; 325 മരണം; ഒമിക്രോണ്‍ രോഗികള്‍ 2,630 കടന്നു; ജാഗ്രതയിൽ രാജ്യം

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. 24 മണിക്കൂറിനിടെ 90,928 പേര്‍ക്കാണ് കൊവിഡ് (Covid) സ്ഥിരീകരിച്ചത്. മുന്‍ ദിവസത്തെ അപേക്ഷിച്ച് 55 ശതമാനം അധികമാണിത്. പോസിറ്റിവിറ്റി നിരക്ക് 6.43 ശതമാനമാണ്. 25 മരണങ്ങളും സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 4,82,876 ആയി ഉയർന്നു. 19,206 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 97.81 ശതമാനമാണ്.

കഴിഞ്ഞ എട്ടുദിവസത്തിനിടെ പ്രതിദിന കേസുകള്‍ 6.3 ശതമാനം വര്‍ധിച്ചു. 23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇതുവരെ 2,630 കൊറോണ വൈറസിന്റെ ഒമൈക്രോണ്‍ വേരിയന്റ് കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്, രാജ്യം പോകുന്നത് ഏറ്റവും ശക്തമായ കോവിഡ് വ്യാപനത്തിലേക്കെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഒമിക്രോൺ പ്രാദേശിക വ്യാപനം നടന്നെങ്കിൽ വരും ദിവസങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയർന്നേക്കാം.

അതേസമയം ഇന്നലെ 49 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ കേരളത്തിൽ ആകെ ഒമിക്രോൺ രോഗികളുടെ എണ്ണം 230 ആയിട്ടുണ്ട്. ഇതിൽ 141 പേർ ലോ റിസക് രാജ്യങ്ങളിൽ നിന്നും 30 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് ഒമിക്രോൺ പകർന്നത്.

Related Articles

Latest Articles