Friday, June 14, 2024
spot_img

കോവിഡ് വാക്‌സിനുകള്‍ ഉദ്ധാരണക്കുറവിന് കാരണം; പ്രചരണം തള്ളി ഗവേഷകര്‍

കോവിഡ് വാക്‌സിനുകള്‍ പുരുഷന്മാരില്‍ വന്ധ്യതക്കും ഉദ്ധാരണക്കുറവിനും കാരണമാകുമെന്ന പ്രചരണം തെറ്റാണെന്ന് മിയാമി യൂനിവേഴ്‌സിറ്റിയിലെ പ്രമുഖ ഗവേഷകനായ രഞ്ജിത്ത് രംഗസ്വാമി. കോവിഡ് ബാധിതരുടെ വൃഷ്ണത്തില്‍ കോവിഡ് വൈറസിനെ കണ്ടെത്തിയ ഗവേഷണസംഘത്തിന്റെ തലവനായിരുന്നു അദ്ദേഹം. കോവിഡ് വൈറസ് പുരുഷന്മാരുടെ ജനനേന്ദ്രിയത്തെ ബാധിക്കും. വൈറസ് ബാധ ഭേദമായി ഒന്‍പത് മാസം കഴിഞ്ഞ് നടത്തിയ പഠനങ്ങളില്‍ രണ്ട് പേരുടെ വൃഷ്ണത്തില്‍ വൈറസ് ഉണ്ടായിരുന്നു. ഇവര്‍ക്ക് ഉദ്ധാരണ പ്രശ്‌നങ്ങളുണ്ടായിരുന്നു.

വൈറസ് ബാധ മൂലം ലിംഗത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതാം ഈ പ്രശ്‌നത്തിന് കാരണമെന്നും ചെറിയ വിധത്തിലുള്ള പല അണുബാധകളും ഇതേ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കോവിഡ് വാക്‌സിനുകള്‍ അത്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന പ്രചരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.കോവിഡ് കാലത്ത് വൃഷ്ണത്തില്‍ വേദന ഉണ്ടെങ്കില്‍ അത് വൈറസ് അതിക്രമിച്ച് കയറിയതിന്റെ ലക്ഷണമാണ്. ഇവര്‍ക്ക് ഉദ്ധാരണ പ്രശ്‌നങ്ങളുണ്ടാകും യൂറോളജിസ്റ്റിന്റെ സഹായം തേടണമെന്നും രഞ്ജിത്ത് രംഗസ്വാമി പറഞ്ഞു.

Related Articles

Latest Articles