Thursday, October 1, 2026

മുഖത്തെ കറുത്തപാടുകള്‍ എളുപ്പം നീക്കാം


മുഖത്തെ കറുത്ത പാടുകളും കുത്തുകളും പലര്‍ക്കും ഇന്നും ഒരു തലവേദനയാണ്.പല മരുന്നുകളും പരീക്ഷിച്ച് പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ ഒരുവിധത്തിലും പാര്‍ശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്തമായ ഒരു മാര്‍ഗമാണ് ഇതൊക്കെ ഒഴിവാക്കാനായി നിര്‍ദേശിക്കുന്നത്. കാപ്പിപൊടിയെ കുറിച്ചാണ് പറഞ്ഞുവരുന്നത്.മുഖത്തിലെ മുഴുവന്‍ കറുത്തപാടുകളും മറ്റും വൃത്തിയായി സൂക്ഷിക്കാന്‍ കാപ്പി പൊടി ഉപയോഗിക്കാവുന്നതാണ്.

കാപ്പിപൊടിയ്ക്ക് ഒപ്പം നല്ല തൈരും ആവശ്യമാണെന്ന് മാത്രം. ഇത് രണ്ടും മിക്‌സ് ചെയ്ത് മുഖത്ത് തേക്കുക. ഇത് ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള അസ്വസ്ഥതകളേയും ചര്‍മ പ്രശ്‌നങ്ങളേയും ഒരു പരിധിവരെ പരിഹരിക്കുന്നു.
കാപ്പി, തൈര് ,ഓട്സ് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുത്ത് നന്നായി മിക്സ് ചെയ്യുക. ഇത് മുഖത്തും കഴുത്തിലും കൈയ്യിലുമായി തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. മൂന്ന് ദിവസം തുടര്‍ച്ചയായി ഇത് ചെയ്താല്‍ അത് മുഖത്തെ കറുത്ത കുത്തുകളും പുള്ളികളും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു

Related Articles

Latest Articles