ബ്ലോക്ക്ബസ്റ്ററില്‍ വന്‍ വിജയമായിരുന്ന സച്ചിയുടെ അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. പവന്‍ കല്യാണും റാണ ദഗുബട്ടിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ചിത്രീകരണം കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. ഇതാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്.പവന്‍ കല്യാണിന്റെ ഭീംല നായക് എന്ന കഥാപാത്രത്തിന്റെ ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്.
എസ് തമന്‍ ചെയ്ത തീം സോങിന് പശ്ചാത്തലമായി മലയാളത്തില്‍ ഹിറ്റായ ആദകചക്ക എന്ന പാട്ടിന്റെ തെലുങ്ക് പതിപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. രവി കെ ചന്ദ്രന്‍ ആണ് ഛായാഗ്രഹണം. മലയാളത്തില്‍ പ്രിഥ്വിരാജും ബിജുമേനോനും ഹിറ്റാക്കി മാറ്റിയ കഥാപാത്രങ്ങള്‍ അതേ വിഷ്വല്‍ ട്രീറ്റോടെ തെലുങ്കിലെത്തുമ്പോള്‍ എങ്ങിനെയായിരിക്കുമെന്ന ആകാംക്ഷ പ്രേക്ഷകര്‍ക്കുണ്ട്. വരും വര്‍ഷം ജനുവരി പന്ത്രണ്ടിനാണ് സിനിമയുടെ റിലീസ് പ്രതീക്ഷിക്കുന്നത്.

