Sunday, October 18, 2026

യു.പിയില്‍ പ്രതിദിനം 6 ലക്ഷം പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍: സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിലും കുറവ്

ലഖ്‌നൗ : പ്രതിദിനം ആറ് ലക്ഷം പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജൂലൈ ആദ്യവാരത്തോടെ ഇത് പത്ത് ലക്ഷം മുതല്‍ 12 ലക്ഷം വരെയായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്‌നൗവില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡിസംബറോട് കൂടി സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ള സംസ്ഥാനത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാണ് പദ്ധതിയെന്നും അദ്ദേഹം അറിയിച്ചു. ഉത്തര്‍പ്രദേശില്‍ ഇന്ന് മുതല്‍ എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമായിരിക്കുകയാണ്.

സംസ്ഥാനത്തെ എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇതിനോടകം തന്നെ പ്രതിരോധ വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്ക് യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദിയറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച ഒമ്പത് ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘവുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളില്‍ ഒന്നായ ഉത്തര്‍പ്രദേശില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വളരെ
ഫലപ്രദമായിട്ടാണ് നടപ്പാക്കുന്നത്. അത് കൊണ്ട് തന്നെ രോഗികകളുടെ എണ്ണത്തില്‍ ഇവിടെ വന്‍ തോതില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles