Monday, May 20, 2024
spot_img

ശ്രീലങ്കയില്‍ യാത്രാവിലക്ക് ഭാഗീകമായി പിന്‍വലിച്ചു: ഒരു വീട്ടില്‍ നിന്ന് രണ്ട് പേര്‍ക്ക് മാത്രം പുറത്തിറങ്ങാം

കൊളംബോ : രാജ്യത്തെ യാത്രാവിലക്ക് ഭാഗീകമായി പിന്‍വലിക്കാന്‍ തീരുമാനിച്ച് ശ്രീലങ്ക. കഴിഞ്ഞ മാസമാണ് കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് വിലക്ക് പിന്‍വലിക്കുന്നതെന്ന് സൈനിക മേധാവിയും രാജ്യത്തെ കോവിഡ് പ്രതിരോധ
പ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരനുമായ ജനറല്‍ ഷാവേന്ദ്ര സില്‍വ കൊളംബോയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഓരോ വീട്ടില്‍ നിന്ന് രണ്ട് പേര്‍ക്ക് മാത്രമാണ് പുറത്ത് പോകാന്‍ അനുമതി നല്‍കിയിട്ടുള്ളത്.

സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും ഏറ്റവും കുറവ് ജീവനക്കാരുമായിട്ട് വേണം പ്രവര്‍ത്തനം നടത്താനെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശ്രീലങ്കയില്‍ കോവിഡ് രോഗികളുടെ എണ്ണത്തിലും മരണ നിരക്കിലും വന്‍ വര്‍ദ്ധന രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിയന്ത്രണങ്ങള്‍ വീണ്ടും പ്രാബല്യത്തില്‍ വരുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles