Saturday, October 24, 2026

അഫ്ഗാനിസ്ഥാനില്‍ താലിബന്‍ താവളങ്ങള്‍ തകര്‍ത്തു : രണ്ട് ജില്ലകള്‍ വീണ്ടെടുത്ത് സൈന്യം

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ താലിബന്‍ തീവ്രവാദികള്‍ക്ക് കനത്ത തിരിച്ചടി. താലിബന്‍ കൈവശപ്പെടുത്തിയിരുന്ന രണ്ട് ജില്ലകളുടെ നിയന്ത്രണം സൈന്യം തിരികെ പിടിച്ചു. കഴിഞ്ഞ രാത്രി നടത്തിയ ശക്തമായ സൈനിക നീക്കത്തിലൂടെയാണ് തീവ്രവാദികളെ തുരത്തിയത്. തഖാര്‍ പ്രവിശ്യയിലുള്ള
രണ്ട് ജില്ലകളാണ് ഇങ്ങനെ തിരികെ പിടിച്ചത്. കനത്ത തിരിച്ചടിയാണ് തീവ്രവാദികള്‍ക്ക് നല്‍കിയതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. നാല്‍പ്പതിലധികം ജില്ലകളാണ് അഫ്ഗാനിസ്ഥാനില്‍ താലിബന്‍ തീവ്രവാദികള്‍ കൈവശപ്പെടുത്തിയിരിക്കുന്നത്.

ഈ വര്‍ഷം സെപ്തംബറോടെ അഫ്ഗാനിസ്ഥാനിലുള്ള അമേരിക്കന്‍ സൈന്യം പിന്മാറുന്ന സാഹചര്യത്തില്‍ തീവ്രവാദികള്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ പദ്ധതിയിടുന്ന സമയത്താണ് സൈന്യം അവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ തയ്യാറായത്. പുതിയ പ്രതിരോധമന്ത്രിയായി സൈനിക മേധാവി ആയിരുന്ന ബിസ്മില്ലാഖാന്‍ മെഹമ്മൂദിയെ നിയമിച്ചതും ഇതിന്റെ ഭാഗമായിട്ടാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles