Friday, May 3, 2024
spot_img

കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ അടുത്തമാസം?; മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ നടപടികളുമായി കേന്ദ്രം

ദില്ലി: കുട്ടികള്‍ക്കുള്ള വാക്സിന്‍ സെപ്തംബറോട് തയ്യാറാക്കാനായേക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജി. നിലവില്‍ 2 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ള കോവാക്‌സിന്റെ 3-ാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണെന്നും എന്‍.ഐ.വി ഡയറക്ടര്‍ പ്രിയ എബ്രഹാം പറഞ്ഞു.

ജനുവരിയിലാണ് രാജ്യത്ത് കോവാക്സിന് അടിയന്തിര ഉപയോഗത്തിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ജനറല്‍ അനുമതി നല്‍കുന്നത്. കുട്ടികളില്‍ കുത്തിവെപ്പിന് അനുമതിക്കായി കാത്തിരിക്കുന്ന മറ്റൊരു വാക്സിന്‍ സൈഡസ് കാഡിലയാണkera ബൂസ്റ്റര്‍ ഡോസുകള്‍ക്ക് അനുമതി നല്‍കുന്നതിനോട് ലോകാരോഗ്യ സംഘടന അനുകൂല സമീപനമല്ല സ്വീകരിക്കുന്നത്. വരുമാനം കുറഞ്ഞ ചില രാജ്യങ്ങള്‍ വാക്സിനേഷനില്‍ പിന്നിലെത്തുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നാല്‍ ഭാവിയില്‍ ബൂസ്റ്റര്‍ ഡോസുകള്‍ നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.

കൊവിഷീൽഡ് വാക്സിന്റെ ഒരു ഡോസ് മാത്രമെടുത്തവർക്ക് കൊവിഡിന്റെ ഡെൽറ്റാ വകഭേദത്തിനെതിരെ കാര്യമായ സംരക്ഷണം ലഭിക്കില്ലെന്ന് പഠനം. പഠന റിപ്പോർട്ട് അനുസരിച്ച് 30 ദിവസത്തെ ഇടവേളയിൽ കൊവിഷീൽഡിന്റെ രണ്ട് ഡോസ് വാക്സിനും എടുത്തവരിൽ ബഹുഭൂരിപക്ഷത്തിനും കൊവിഡിൽ നിന്നും സംരക്ഷണം ലഭിച്ചപ്പോൾ ഒറ്റ ഡോസ് വാക്സിൻ മാത്രം എടുത്തവർക്ക് കൊവിഡിന്റെ ഡെൽറ്റാ വേരിയന്റ് പിടിപ്പെട്ടിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles