Monday, May 20, 2024
spot_img

ഇറാനിൽ കുടുങ്ങിയവർ ഉടൻ പറന്നെത്തും

ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ നാളെ മുതല്‍ ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനം പുറപ്പെടും. 2000 ല്‍ അധികം ഇന്ത്യക്കാരാണ് ഇറാനില്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയിലുള്ള ഇറാനിയന്‍ പൗരന്‍മാരെ ടെഹ്റാനിലേക്ക് തിരിച്ചയക്കാന്‍ ഇറാന്‍ നാളെ ഇന്ത്യയിലേക്ക് ഒരു വിമാനം അയക്കുമെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ഇറാനില്‍ കുടുങ്ങി കിടക്കുന്ന മത്സ്യത്തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കേന്ദ്രമന്ത്രി വി . മുരളീധരന്‍ വ്യക്തമാക്കി. എംബസി ഉദ്യോഗസ്ഥന്‍ മത്സ്യതൊഴിലാളികളുമായി ബന്ധപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇറാനിലെ അസലൂരില്‍ 23 പേരടങ്ങുന്ന മത്സ്യതൊഴിലാളി സംഘമാണ് കുടുങ്ങിയത്. ഇതില്‍ 17 പേര്‍ മലയാളികളാണ്.

ഇറാനില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 3,513 ആയി ഉയര്‍ന്നെന്നും വൈറസ് ബാധയേറ്റ് 107 പേര്‍ മരിച്ചെന്നും ഇറാന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Related Articles

Latest Articles