Wednesday, May 22, 2024
spot_img

ഇനിയും വക്താവാകാൻ എം എസ് കുമാർ ഇല്ല ,ബിജെപിയിൽ പ്രതിഷേധം

ബിജെപി സംസ്ഥാന ഘടകത്തിൽ കഴിഞ്ഞ ദിവസം നടത്തിയ പുനരകീകരണവുമായി ബന്ധപ്പെട്ട് ,സംസ്ഥാന വക്താവ് സ്ഥാനം മുതിർന്ന നേതാവ് എം എസ് കുമാർ ഏറ്റെടുക്കില്ല എന്ന് റിപ്പോർട്ട് .

നേരത്തെയും അദ്ദേഹം പാർട്ടിയുടെ വക്താവ് തന്നെയായിരുന്നു .ഇത്രയും കാലത്തെ പ്രവർത്തി പരിചയവും ,അനുഭവ സമ്പത്തുമുള്ള നേതാവിന് ഉയർന്ന സ്ഥാനം നൽകാതിരുന്നത് തരംതാഴ്ത്തലും അപമാനിക്കലുമാണെന്ന് പൊതുവെ പാർട്ടി ഘടകങ്ങളിൽ അഭിപ്രായമുയർന്നതായും സൂചന .

ബിജെപിയിലേക്ക് ഇന്നലെ കടന്നു വന്നവർക്ക് വരെ ജനറൽ സെക്രട്ടറി സ്ഥാനവും മറ്റും നൽകി മുതിർന്ന നേതാക്കളെ അവഗണിക്കുന്ന രീതിയാണ് പാർട്ടി പുനരേകീ കരണത്തിലൂടെ നടപ്പിലായതെന്നും പരാതിയുണ്ട് .

ആർഎസ്പിയിൽ നിന്ന് ബിജെപിയിലേക്കെത്തിയ പതിറ്റാണ്ടുകളുടെ രാഷ്ട്രീയ അനുഭവ മുള്ള എം എസ് കുമാറിനെപ്പോലെ ഒരു നേതാവിനെ ഇത്തരത്തിൽ തരം താഴ്ത്തിയ നടപടിയിൽ പ്രവർത്തകർക്കിടയിൽ പ്രതിഷേധം ഉയരുകയാണ് .ബിജെപി കേന്ദ്ര നേതൃത്വം വിഷയത്തിൽ അടിയന്തിരമായി ഇടപെടുമെന്നും റിപ്പോർട്ടുണ്ട് .

Related Articles

Latest Articles