Friday, September 25, 2026

കോവിഡ്- 19: പരീക്ഷയെഴുതുമ്പോഴും നിരീക്ഷണം

പത്തനംതിട്ട: സംസ്ഥാനത്ത് പത്തനംതിട്ടയില്‍ ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ക്ക് പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ പ്രത്യേക ക്രമീകരണം നടത്തും. പരീക്ഷയെഴുതുന്നതിനായി പ്രത്യേക മുറിയും നിരീക്ഷണവും ഏര്‍പ്പെടുത്താനാണ് തീരുമാനം.

സംസ്ഥാനത്ത് എസ്എസ്എല്‍സി – ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഇന്ന് തുടങ്ങുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകരാതിരിക്കാനാണ് മുന്നകരുതല്‍ നടപടി. കൊവിഡ് 19 രോഗം വീണ്ടും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് പരീക്ഷകള്‍ നടത്തുന്നത്.

അതേ സമയം അഞ്ച് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ടയില്‍ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക തയ്യാറാക്കല്‍ ഇന്നത്തോടെ പൂര്‍ത്തിയാക്കും. പ്രാഥമിക സമ്പര്‍ക്ക പട്ടിക 75 ശതമാനം പൂര്‍ത്തിയായി. 2 മെഡിക്കല്‍ സംഘങ്ങള്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും 4 സംഘങ്ങള്‍ വീടുകള്‍ കേന്ദ്രീകരിച്ചുമാണ് പ്രവര്‍ത്തിക്കുന്നത്. 2 സംഘങ്ങള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കും.19 പേരുടെ സാംപിള്‍ പരിശോധനാ ഫലം വരാനുണ്ട്.

Related Articles

Latest Articles