ദില്ലി: രാജ്യത്തെ പ്രതിദിന കൊവിഡ്-19 കേസുകളിൽ വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിൽ 37,593 പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,25,12,366 കോടി ആയി ഉയർന്നു. 648 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ മരണസംഖ്യ 4,35,758 ആയി ഉയർന്നു.
34,169 പേർ കൊവിഡ് മുക്തി നേടി. ഇതോടെ 3,17,54,281 പേർ ഇതുവരെ കൊവിഡ് മുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 3,22,327 സജീവ കേസുകളാണ് നിലവിലുള്ളത്. 24 മണിക്കൂറിനിടെ 6190930 വാക്‌സിന്‍ ഡോസുകള്‍ കൂടി നല്‍കിയതോടെ ആകെ നല്‍കിയ ഡോസുകളുടെ എണ്ണം 595504593 ആയി.
അതേസമയം ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് കേരളത്തിൽ ആശങ്ക ശക്തമാക്കുന്നത്. ആരോഗ്യവകുപ്പ് ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04 ആണ്. ഇന്നലെ 24,296 പേര്‍ക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

