Sunday, June 16, 2024
spot_img

എല്ലാം മുൻകൂട്ടി കണ്ട വാജ്പേയി സർക്കാർ; കണ്ണുതള്ളി ലോകരാഷ്ട്രങ്ങൾ

എല്ലാം മുൻകൂട്ടി കണ്ട വാജ്പേയി സർക്കാർ; കണ്ണുതള്ളി ലോകരാഷ്ട്രങ്ങൾ | ATAL BIHARI VAJPAYEE

അഫ്‌ഗാനിസ്ഥാന്‍ പ്രതിസന്ധിയില്‍ തുണയായത് താജിക്കിസ്ഥാനിലെ ഇന്ത്യന്‍ വിമാനത്താവളം. ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശ പൗരന്മാരെ രക്ഷിക്കാന്‍ ഏറ്റവും അധികം സഹായിച്ചത് താജിക്കിസ്ഥാനിലെ ഇന്ത്യയുടെ സൈനികവിമാനത്താവളമായിരുന്നു. വാജ്പേയി സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണ് ഇപ്പോൾ രക്ഷയായത്. ജിസ്സാര്‍ മിലിട്ടറി എയറോഡ്രാം എന്ന ഇന്ത്യന്‍ വിമാനത്താവളം താജിക്കിസ്ഥാന്റെ തലസ്ഥാനമായ ദുഷാന്‍ബെയുടെ സമീപത്തുള്ള അയ്നി എന്ന കൊച്ചു ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ഇരുപതു വര്‍ഷത്തോളമായി ഇന്ത്യയും താജിക്കിസ്ഥാനും സംയുക്തമായാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.

എന്നാല്‍ അഫ്‌ഗാനിസ്ഥാനില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് ഈ വിമാനത്താവളത്തിന്റെ പ്രസക്തി പൊതുജനങ്ങള്‍ക്കു മനസിലായത്. കാബൂളിലെ വിമാനത്താവളത്തില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരുമായി പറന്നുയര്‍ന്ന വിമാനങ്ങള്‍ അയ്നി വിമാനത്താവളത്തിലാണ് ഇവരെ ഇറക്കിയത്. ഇവിടെ നിന്നും എയര്‍ ഇന്ത്യയുടെ വിമാനങ്ങളില്‍ യാത്രക്കാരെ സുരക്ഷിതമായി ഇന്ത്യയില്‍ എത്തിക്കുവാന്‍ സാധിച്ചു. ഇത്തരത്തില്‍ കുറച്ചു സമയം കൊണ്ട് നിരവധി പേരെ അഫ്‌ഗാന്‍ മണ്ണില്‍ നിന്നും രക്ഷിക്കുവാന്‍ ഇന്ത്യക്ക് സാധിച്ചു.

2002ലാണ് അയ്നി വിമാനത്താവളത്തിന്റെ നടത്തിപ്പില്‍ ഇന്ത്യയും പങ്കാളികളാവുന്നത്. 740.95 കോടി രൂപയാണ് ഇന്ത്യ അയ്നി വിമാനത്താവളത്തിന്റെ നവീകരണത്തിനു വേണ്ടി ചിലവഴിച്ചത്. അന്നത്തെ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെയും പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടേയും ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണ് ഇന്നത്തെ അയ്നി വിമാനത്താവളം. ഇന്ന് അഫ്‌ഗാനിസ്ഥാന്‍ പ്രതിസന്ധിയില്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുന്നതും ഇതേ വിമാനത്താവളം തന്നെയാണ്.

അതേസമയം അഫ്‌ഗാനിസ്താനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യത്തിന് കേന്ദ്രസർക്കാർ ‘ഓപ്പറേഷൻ ദേവിശക്തി’ എന്ന പേരാണ് . ചൊവ്വാഴ്ച ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 78 പേർകൂടി വന്നിറങ്ങിയത്‌ പരാമർശിക്കവേ വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കറാണ് ദൗത്യത്തിന്റെ പേര്‌ വെളിപ്പെടുത്തിയത്. ഇതിനകം എണ്ണൂറിലേറെപ്പേരെയാണ് അഫ്ഗാനിസ്താനിൽനിന്ന് തിരിച്ചെത്തിച്ചത്.

താജികിസ്താൻ തലസ്ഥാനമായ ദുഷൻബെയിൽനിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് 25 ഇന്ത്യക്കാരുൾപ്പെടെ 78 പേർ ഡൽഹിയിലെത്തിയത്. കാബൂളിൽനിന്ന്‌ രക്ഷിച്ച ഈ സംഘത്തെ കഴിഞ്ഞദിവസം താജികിസ്താനിൽ എത്തിക്കുകയായിരുന്നു. മലയാളി കന്യാസ്ത്രി സിസ്റ്റർ തെരേസ ക്രാസ്റ്റയും സംഘത്തിനൊപ്പം ഡൽഹിയിലെത്തി. ഇവരെ കോവിഡ് പരിശോധനയ്ക്കുശേഷം നജഫ്ഗഢ് ചാവ്‌ളയിലെ ഐ.ടി.ബി.പി. ക്യാമ്പിൽ ക്വാറന്റീനിൽ വിട്ടു. ‘ഓപ്പറേഷൻ ദേവിശക്തി’ തുടരുകയാണെന്ന് വിദേശകാര്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഈ മാസം 16-നാണ് ഇന്ത്യ രക്ഷാദൗത്യം ആരംഭിച്ചത്. അഫ്‌ഗാനിസ്താനിൽ കുടുങ്ങിയ ഇന്ത്യക്കാരെയെല്ലാം തിരിച്ചെത്തിക്കാൻ 17-നുചേർന്ന സുരക്ഷാകാര്യ മന്ത്രിതലയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചു. അഫ്‌ഗാനിസ്താനിൽനിന്ന് ഇന്ത്യയിലേക്ക്‌ വരാനാഗ്രഹിക്കുന്ന സിഖുകാർക്കും ഹിന്ദുക്കൾക്കും അഭയം നൽകാനും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles