Cow showing symptoms of rabies dead in Thrissur
തൃശൂര്‍: തൃശൂർ പാലപ്പിള്ളിയിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പശു ചത്ത നിലയിൽ. എച്ചിപ്പാറ ചക്കുങ്ങൽ അബ്ദുള്ളയുടെ പശുവാണ് ഇന്ന് ചത്തത്. ഇന്നലെ മുതൽ പശു പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയിരുന്നു. തുടർന്ന് കടുത്ത അവശതയിലായ പശു ഇന്ന് പുലർച്ചെ ആണ് ചത്തത്. നേരത്തെ ഒരു പട്ടിയും പശുവും പേവിഷബാധയെ തുടർന്ന് ചത്തിരുന്നു.
അതേസമയം, വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ വച്ച് ചികിത്സക്കെത്തിയ യുവതിക്ക് തെരുവുനായയുടെ കടിയേറ്റു. ചപ്പാത്ത് സ്വദേശി അപർണ (31) യ്ക്കാണ് കാലിൽ തെരുവുനായയുടെ കടിയേറ്റത്. പൂച്ച കടിച്ചതിന് കുത്തിവയ്പ്പ് എടുക്കാനെത്തിയപ്പോഴായിരുന്നു അപർണയ്ക്ക് പട്ടിയുടെയും കടിയേറ്റത്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്.
അതേസമയം, തൃശൂർ ചാലക്കുടിയിൽ ഏഴ് തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് തെരുവു നായ്ക്കളുടെ ജഡം കണ്ടത് . വിഷം കൊടുത്ത് എന്നാണ് സംശയം. പട്ടികളുടെ ജഡത്തിന്റെ സമീപത്തു നിന്ന് കേക്കിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട് . കേക്കിൽ വിഷം കലർത്തി കൊടുത്ത് കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം.
ഈ വര്ഷത്തെ ദുര്ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര് 19-ന് കേരളത്തിലെ ബാങ്കുകള്ക്ക് നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് (എന്.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര് ജില്ലയില് അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്ഗ്ഗാദേവി പ്രീതിക്കായി മധുമല…
ബെര്ലിന് : ജര്മനിയിലെ കൊളോണ് നഗരത്തില് 16 വയസ്സുകാരിയായ പെണ്കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…
റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്ഷം കൂടുതല്‍ രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…
റിയാദ് : വിമാനങ്ങള് ലഭ്യമല്ലാത്തതിനാല് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില് നിന്ന് മടങ്ങാന്…
അബുദാബി : ആഗോളതലത്തില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…