Wednesday, May 22, 2024
spot_img

സംസ്ഥാനത്തെ പേവിഷബാധ പ്രതിരോധം; തെരുവുനായകളുടെ കൂട്ട വാക്സിനേഷൻ ഉൾപ്പെടുന്ന പ്രതിരോധ തീവ്ര യജ്‍ഞത്തിന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷ പ്രതിരോധത്തിനായുള്ള തീവ്ര യജ്ഞത്തിന് ഇന്ന് തുടക്കം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പേവിഷ പ്രതിരോധത്തിനായുള്ള ഈ കർമ്മപദ്ധതി നടപ്പാക്കുന്നത്. തെരുവ് നായ ശല്യം രൂക്ഷമായതോടെയാണ് സംസ്ഥാനത്ത് ഇത്തരമൊരു ചർച്ച ഉയർന്നത്.

നിരവധിപേർ തെരുവുനായയുടെ ആക്രമത്തിനിരയാകുകയും പലരുടെയും ജീവൻ നഷ്ടപ്പെടുകയും ചെയ്തതിനെ തുടർന്നാണ് തെരുവുനായ്ക്കൾക്ക് കൂട്ട വാക്സിനേഷൻ, ഷെൽട്ടറുകൾ തയാറാക്കൽ, ശുചീകരണം, ബോധവത്ക്കരണം എന്നിവ അടങ്ങിയ കർമ്മപദ്ധതി നടപ്പിലാക്കുന്നത്.

സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായ 170 തദ്ദേശസ്ഥാപന ഹോട്ട്സ്പോട്ടുകളിലാണ് ആദ്യഘട്ടത്തിൽ ഊന്നൽ നൽകുക. മിക്ക തദ്ദേശസ്ഥാപനങ്ങളും ഇതിനോടകം വാക്സിനേഷൻ യജ്ഞം ആരംഭിച്ചു കഴിഞ്ഞു. വാക്സിനേഷൻ, തെരുവുനായ്ക്കളെ മാറ്റിപ്പാർപ്പിക്കൽ എന്നിവയിൽ മുൻകരുതൽ വാക്സിനെടുത്തവർ മാത്രം പങ്കെടുക്കാവൂ എന്ന് നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Latest Articles